ഇന്ത്യന്‍ ടിവി ഡിജിറ്റല്‍ യുഗത്തിലേക്ക്

Webdunia
PTIPTI
ഇന്ത്യയിലെ വിനോദ-വിജ്ഞാന മേഖലയുടെ ആധുനികവത്കരണം വിളംബരം ചെയ്തു കൊണ്ട് രാജ്യത്തെ ടെലിവിഷന്‍ മേഖല പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 10 കോടി ടെലിവിഷന്‍ ഉപയോകതാക്കളില്‍ 28 ശതമാനം പേരും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൂടു മാറും.ഡിജിറ്റല്‍ കേബിള്‍, ഡയറക്ട് ടു ഹോം(ഡി ടി എച്ച്), ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷന്‍ തുടങ്ങിയവയിലൂടെയാണ് ഡിജിറ്റല്‍ ടെലിവിഷന്‍ യാഥാര്‍ത്ഥ്യമാകുന്നത്.ഇതില്‍ തന്നെ ഡി ടി എച്ചാകും കൂടുതല്‍ വീടുകളിലേക്ക് കടന്നു കയറുക എന്നാണ് ഏര്‍ണസ്റ്റ് ആന്‍ഡ് യങ്ങ് നടത്തിയ പഠനം നല്‍കുന്ന സൂചന.

എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ സംവേദന ശേഷിയുള്ളതെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള ഐ പി ടി വിക്ക് എന്നാല്‍ ഈ കാലയളവില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നും പഠനം ചൂണ്ടി കാട്ടുന്നു. ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്‍ രാജ്യത്തിനുള്ള ബലഹീനതകള്‍ തന്നെയാണ് ഇതിന് കാരണം.അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ വന്‍ ചിലവുകളും ഇതിന് തിരിച്ചടൈയാകും.

പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്കൊപ്പം ചെറുകിട പ്രാദേശിക മാധ്യമങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകും. ഇതിനായുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഇപ്പോള്‍ തന്നെ പല സഥാപനങ്ങളും ഒരുക്കി കഴിഞ്ഞു സണ്‍ ടി വി, സീ നെറ്റ്വര്‍ക്ക് തുടങ്ങിയവര്‍ ഈ രംഗത്ത് ഏറെ മുന്നോട്ട് പോയി കഴിഞ്ഞു.