അവൽ സുഖിയൻ കഴിച്ചിട്ടുണ്ടോ? കിടു ടേസ്റ്റ് ആണ്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 3 മാര്‍ച്ച് 2020 (18:00 IST)
ബേക്കറിയുടെ ചില്ലുകൂടിനകത്തെ പലഹാരങ്ങള്‍ പ്രലോഭിക്കാന്‍ തുടങ്ങിയപ്പോള്‍ ബോണ്ടയും വടയും സുഖിയനുമൊക്കെ വിസ്മൃതിയിലായി. അവൽ സുഖിയൻ ഒരു കാലത്ത് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ഐറ്റമാണ്. പ്രത്യേകിച്ചും നാട്ടിൻ പുറങ്ങളിൽ. ഇതാ വ്യത്യസ്തമായ രുചിയില്‍ അവല്‍ സുഖിയന്‍..
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
അവല്‍ - 1/4 കിലോ
ശര്‍ക്കര - 1/4 കിലോ
തേങ്ങ ചിരകിയത് - 1/2 മുറി
എലയ്ക്ക - അഞ്ച്
ജീരകം - 1/4 ടീസ്പൂണ്‍
മൈദ - 1 1/2 കപ്പ്
കടലമാവ് - 1 1/2 കപ്പ്
വെള്ളം - ആവശ്യത്തിന്
 
പാകം ചെയ്യേണ്ട വിധം:
 
അവല്‍ നല്ലപോലെ കുതിര്‍ത്ത് വെള്ളം നീക്കി വക്കുക. ഇതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലപോലെ ഇളക്കി വെള്ളം വറ്റിക്കുക. ഇതില്‍ ശര്‍ക്കര ചേര്‍ത്തിളക്കി അടുപ്പില്‍ വയ്ക്കുക. വെള്ളം നല്ലതു വറ്റി ഉരുട്ടാന്‍ പാകത്തില്‍ ഏലയ്ക്കാപ്പൊടിയും ജീരകവും ചേര്‍ത്ത് ഇറക്കി വയ്ക്കുക. മൈദ, കടലമാവ്, വെള്ളം ഇവ ഒന്നിച്ചു കലക്കി വയ്ക്കുക. അവല്‍ മിശ്രിതം ചെറിയ ഉരുളകളായി മാവില്‍ മുക്കി വറുത്തെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article