തുടര്‍ച്ചയായ മദ്യപാനം ശരീരത്തിലെ പ്രധാന ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. കരള്‍, മസ്തിഷ്കം, ഹൃദയം, വൃക്ക എന്നീ അവയവങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഇതില്‍ തന്നെ കരളിനാണ് മുഖ്യമായും തകരാര്‍ സംഭവിക്കുക.
മദ്യത്തിന്റെ അളവ് കുറവുളള വൈന്‍, ബിയര്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കണം. മദ്യപാനത്തിന്റെ ദോഷം കുറയ്ക്കാന്‍ പഴച്ചാറുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. മദ്യച്ചടവ് മാറ്റാന്‍ നാരങ്ങാനീര്, ഓറഞ്ച് ജ്യൂസ് എന്നിവ പ്രയോജനം ചെയ്യും. മദ്യപാനം കൊണ്ടുണ്ടാകുന്ന വിഷാംശം ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിന് രണ്ടുനേരം ആപ്പിള് ജ്യൂസ്‍ കുടിക്കുന്നതു നേന്ത്രപ്പഴം കഴിക്കുന്നതും വളരെ ഉത്തമമാണ്.
മദ്യം കുടിക്കാനുള്ള പ്രേരണ കുറയ്ക്കാന്‍ മുന്തിരിങ്ങ, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. മദ്യപാനികള്‍ക്ക് തുടര്‍ച്ചയായി രണ്ടാഴ്ച മുന്തിരിങ്ങ മാത്രം ഭക്ഷണമായി നല്‍കിയാല്‍ ഭൂരിഭാഗം പേരിലും മദ്യപാനാസക്തിയില്‍ നിന്ന് മോചിതരാകും. മദ്യപാനസക്തി ഉണ്ടാകുന്ന സമയത്ത് കാരറ്റ് ജ്യൂസ് കുടിക്കുന്നത് മദ്യപിക്കാനുളള പ്രേരണ കുറയ്ക്കുമത്രേ.