ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമത്രേ. കറുത്ത ചരട് കാലിൽ കെട്ടുന്നതിലൂടെ ചില ഗുണങ്ങളൊക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇനി ഇതിന്റെ പ്രയോജനം എന്നുകൂടെ മനസിലാക്കി കറുത്ത ചരട് കാലില്‍ അണിയാന്‍ ഒരുങ്ങാം.
* നിങ്ങള്‍ക്ക് പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, കറുത്ത ചരട് കെട്ടുന്നത് നല്ലതായിരിക്കും. എങ്ങനെയെന്നാൽ, നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്‍റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്‍റെ തളളവിരലില്‍ കെട്ടിയാല്‍ ഇങ്ങനെയുള്ള വേദന കുറയും. ചരട് സ്ഥിരമാക്കുകയാണെങ്കിൽ ഈ വേദന പിന്നീട് വരില്ലെന്നും പറയപ്പെടുന്നു.