ലന്ധ്രാ ഗ്രാമത്തിലെ കെടാവിളക്ക്

Webdunia
ലന്ധ്രാ ഗ്രാമത്തിലെ കെടാവിളക്ക്

റായ്ഗഡ്: ആധുനികവിദ്യ എത്ര കണ്ടു തന്നെ പുരോഗമിച്ചാലും പിന്തുടര്‍ന്നു വന്ന വിശ്വാസങ്ങളെയും ആത്‌മീയതയെയും കൈവിടാന്‍ഒരുക്കമല്ലാത്ത ഇന്ത്യന്‍ഗ്രാമങ്ങളുടെ നിരയിലാണ് ഛത്തീസ്ഗഡിലെ ലന്ധ്രാ ഗ്രാമം.

ലെന്ധ്രാ ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തില്‍ഒരു മണ്‍‌വിളക്ക് ഒരിക്കലും അണയാതെയായിട്ട് പതിനേഴ് വര്‍ഷമായി. പ്രകൃതി ദുരന്തങ്ങളില്‍നിന്നും പകര്‍ച്ച വ്യാധികളില്‍നിന്നും അസ്വാഭാ‍വിക മരണങ്ങളില്‍നിന്നും ലന്ധ്രാ ഗ്രാമീണരെ കാത്തു സൂക്ഷിക്കുന്ന അതിന്ദ്രീയ ശക്തികള്‍ക്കു വേണ്ടിയാണ് മണ്‍വിളക്കിലെ ദീപം കെടാതെ കാത്തു സൂക്ഷിക്കുന്നത്.

ഗ്രാമത്തിലെ രാധാ മാധവ സങ്കീര്‍ത്തന്‍ആശ്രമത്തിന്‍റെ ഭാഗമായിട്ടുള്ള ഗ്രാമ ക്ഷേത്രത്തിലാണ് ഈ കെടാവിളക്ക് നിലകൊള്ളുന്നത്. വളരെയധികം ഭയ ഭക്തിയോടെയാണ് ഗ്രാമീണര്‍കെടാവിളക്കിനെ കാണുന്നത്. റായ്ഗറില്‍നിന്നും അമ്പതു കിലോമീറ്റര്‍അകലെയുള്ള ഈ ഗ്രാമത്തിലെ കെടാവിളക്ക് വിദേശികള്‍ക്ക് ഇന്ത്യന്‍ജനതയുടെ വിശ്വാസങ്ങളെക്കുറിച്ച് ചെറിയ അവബോധം നല്‍കും.