താന്ത്രിക് ചികിത്സയുമായി കുമാര്‍ഡാഗ ഗ്രാമം

Webdunia
കുമാര്‍ഡാഗ: ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തെ കുമാര്‍ഡാഗ ഗ്രാമം താന്ത്രിക് മന്ത്രവിദ്യയും പച്ചമരുന്നില്‍നിന്നെടുക്കുന്ന നീരും ഉപയോഗിച്ചുള്ള ചികിത്സ കൊണ്ട് പ്രശസ്തി നേടിയതാണ്. പേ വിഷ ബാധയടക്കം നിരവധി രോഗങ്ങള്‍ക്ക് ഇവിടത്തെ മരുന്നുകള്‍ഫലപ്രദമാണെന്ന് ആളുകള്‍വിശ്വസിക്കുന്നു.

ഒരു സന്ന്യാസിയില്‍നിന്ന് 300 വര്‍ഷം മുമ്പാണ് കുമാര്‍ഡാഗ നിവാസികള്‍ക്ക് ഈ ചികിത്സാ വിദ്യ ലഭിച്ചത്. പരിചരണത്തില്‍സന്തോഷവനായ സന്ന്യാസി ഈ ഗ്രാമത്തിലെ ചില കുടുംബങ്ങള്‍ക്ക് ചികിത്സാരീതി പഠിപ്പിച്ചുകൊടുക്കുകയായിരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ഇവിടെ ചികിത്സക്കായി വരുന്നു.തലമുറകളായി കൈമാറി വരുന്ന ഈ ചികിത്സ വിദ്യ ചെയ്യുന്ന കുമാര്‍ഡാഗ ഗ്രാമക്കാര്‍തങ്ങള്‍ക്ക് ശിവന്‍റെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.

ആഴ്ചയില്‍മൂന്നു ദിവസങ്ങളിലായിട്ടാണ് ചികിത്സ നടക്കുക- വെള്ളി,ശനി,ഞായര്‍. കയ്പ്പുള്ള ഒരു പാനീയം രോഗിക്ക് കുടിക്കാന്‍നല്‍കുന്നു. ഈ ചികിത്സ നടത്തുമ്പോള്‍മാംസ ഭക്ഷണം,മദ്യം എന്നിവയുപയോഗിക്കാന്‍പാടില്ല.

ഇതിനു പുറമെ ഇപ്പോള്‍പുതിയ രണ്ട് നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ഉയര്‍ന്ന ശബ്ദത്തിലുള്ള സംഗീതവും,ടെലിവിഷനും കേള്‍ക്കരുതെന്ന്.

ശിവന്‍റെ മൂന്നാം കണ്ണ് ടെലിവിഷനില്‍പൈശാചിക ശക്തിയുണ്ടെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ഈ ടെലിവിഷന്‍പഥ്യത്തിന് കാരണമായി ചികിത്സ നടത്തുന്ന ഒരു താന്ത്രിക് പറയുന്നത ്.