സ്കൂട്ടര്‍ ശ്രേണിയില്‍ കരുത്ത് കാട്ടാന്‍ ‘ബെനെലി സഫെറാനൊ’ ഇന്ത്യയിലേക്ക് !

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (10:04 IST)
ഇന്ത്യന്‍ സ്കൂട്ടര്‍ ശ്രേണിയിലേക്ക് 250 സിസി എഞ്ചിനുമായി ഇറ്റാലിയന്‍ നിര്‍മാതാക്കളായ ബെനെലി എത്തുന്നതായി റിപ്പോര്‍ട്ട്. ബെനെലി സഫെറാനോ എന്ന മോഡലായിരിക്കും ഇന്ത്യയിലേക്കെത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. സഫെറാനോ ഇന്ത്യന്‍ നിരത്തില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.  ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ സഫെറാനോ 250 വിപണിയിലെത്താനാണ് സാധ്യത.
 
249.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പരമാവധി 7000 ആര്‍പിഎമ്മില്‍ 21 പിഎസ് പവറും 20.83 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക‍. 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, വലിയ വിന്‍ഡ്‌സ്‌ക്രീന്‍, മുന്നില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക്, ട്വിന്‍പോഡ് ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍,  14 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 
 
രണ്ട് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാവുന്ന തരത്തിലുല്‍ളാ സ്റ്റോറേജ് സ്‌പേസാണ് സീറ്റിനടിയിലുള്ളത്.  അതേസമയം പതിവ് ഇന്ത്യന്‍ സ്‌കൂട്ടറുകളുടെ വിലയില്‍ ഈ ബെനെലിയെ സ്വന്തമാക്കാമെന്ന മോഹം വേണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരുത്തിനൊത്ത ഉയര്‍ന്ന വില തന്നെ സഫെറാനോയ്ക്ക് നല്‍കേണ്ടിവരും. പരമാവധി 2 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യന്‍ വിപണയിലെ വില. നിലവില്‍ ഈ സെഗ്‌മെന്റില്‍ എതിരാളികളില്ലാത്തതിനാല്‍ കാര്യമായ വെല്ലുവിളി ബെനെലിക്കില്ല എന്നതാണ് വസ്തുത.
Next Article