ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്ന തകര്‍പ്പന്‍ ഫീച്ചറുമായി വിവോ !

Webdunia
ഞായര്‍, 18 ജൂണ്‍ 2017 (12:17 IST)
ആപ്പിളും സാംസങ്ങും പരാജയപ്പെട്ട സ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന സവിശേഷതയുള്ള സ്മാര്‍ട്ട്ഫോണുമായി പ്രമുഖ ചൈനീസ് നിര്‍മ്മാതാക്കളായ വിവോ. ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്ന പുതിയ സവിശേഷതയുമായാണ് വിവോയുടെ പുതിയ ഫോണ്‍ വിപണിയിലേക്കെത്തുന്നത്. എത്തുന്നത്. കൂടാതെ സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയ വിരലടയാള സെന്‍സര്‍ ഉപയോഗിച്ച് ഉപകരണം അണ്‍ലോക്ക് ചെയ്യാനും സാധിക്കും.
 
വിവോ X9 പ്ലസിനെ പോലെതന്നെയായിരിക്കും ഈ പുതിയഫോണുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓപ്പോയെപ്പോലെതന്നെ സെല്‍ഫിയ്ക്ക് മുന്‍‌തൂക്കം നല്‍കിയിട്ടുള്ള ഫോണായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും പുതിയ പ്രോസസറായിരിക്കും ഫോണിലുണ്ടാകുകയെന്നും പറയുന്നു. ഫോണിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ. 
Next Article