അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗാലക്‌സി വൈഡ് 2 വിപണിയിലേക്ക് !

Webdunia
ചൊവ്വ, 30 മെയ് 2017 (10:02 IST)
പുതിയ സ്മാര്‍ട്ട്‌ഫോണുമായി സാംസങ്ങ് വീണ്ടും എത്തുന്നു. സാംസങ്ങ് ഗാലക്‌സി വൈഡ് 2 എന്ന തകര്‍പ്പന്‍ ഫോണുമായാണ് കൊറിയന്‍ കമ്പനി എത്തുന്നത്. അതേസമയം ഈ ഫോണിന്റെ അവതരണം എന്നായിരിക്കുമെന്ന കാര്യം കമ്പനിയുടെ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടില്ല.
 
5.5ഇഞ്ച് 2.5ഡി എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 2 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3000എം എ എച്ച് ലീ-ലോണ്‍ ബാറ്ററി, ആന്‍ഡ്രോയിഡ് 6.0 ഒ എസ് എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ട്.
 
13എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, എല്‍ഈഡി ഫ്‌ളാഷ്, വീഡിയോ ചാറ്റ്, 4ജി എല്‍റ്റിഇ വോള്‍ട്ട്, 3ജി, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി, വൈ-ഫൈ എന്നിവയും ഓഡിയോ പ്ലേ ബാക്ക്, വീഡിയോ പ്ലേ ബാക്ക്, റിങ്ങ് ടോണ്‍, എഫ്എം റേഡിയോ, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ സവിശേഷതകളും ഫോണിലുണ്ട്.
Next Article