വെറും പത്ത് രൂപ മുടക്കാന്‍ തയ്യാറാണോ ? വൈ-ഫൈ കണക്ടിവിറ്റി നിങ്ങള്‍ക്ക് സ്വന്തം !

Webdunia
ശനി, 22 ഏപ്രില്‍ 2017 (09:38 IST)
രാജ്യത്തെ വൈ-ഫൈ കണക്ടിവിറ്റി പരിഹാരത്തിന് അറുതി വരുത്താന്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ടെലമറ്റിക്‌സ് (C-DoT) രംഗത്ത്. വില കുറഞ്ഞ ഡാറ്റ വികസിപ്പിച്ചെടുത്താണ് C-DoT എത്തിയിരിക്കുന്നത്. ഇതുപ്രകാരം 10 രൂപയ്ക്കാണ് ചില ഷോപ്പ്കീപ്പര്‍മാര്‍ വൈ-ഫൈ റീച്ചാര്‍ജ്ജ് നല്‍കുന്നത്. 
 
കിരാന സ്‌റ്റോര്‍ ഉടമകളില്‍ നിന്ന് മാത്രമാണ് 10 രൂപയുടെ ഏറ്റവും വില കുറഞ്ഞ വൈ-ഫൈ റീച്ചാര്‍ജ്ജ് കൂപ്പണ്‍ ലഭ്യമാകുക. ലൈസന്‍സ് ഇല്ലാത്ത ഇന്‍ഡസ്ട്രിയല്‍ സൈന്റിഫിക് ലൈസന്‍സ് ഫ്രീ സിം ബാന്‍ഡ് ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാകുക. 
 
ഈ ചെറിയ പാക്കേജില്‍ e-KYC ഉള്‍പ്പെടുന്ന വൈ-ഫൈ ആക്‌സസ് പോയിന്റ്, OTP പാസ്‌വേഡ്, ബില്ലിങ്ങ് സിസ്റ്റം, ഓതെന്റിക്കേഷന്‍ വൗച്ചര്‍ മാനേജ്‌മെന്റ് മെക്കാനിസം എന്നിവയാണ് ഉള്‍പ്പെടുക. ഗ്രാമീണ മേഖലകളിലുള്ള വ്യാപാരികള്‍ക്ക് വൈ-ഫൈ ഫ്രീക്വന്‍സി 2.4GHz , 5.8GHz എന്ന ബാന്‍ഡുകളാണ് ലഭ്യമാകുക. 
Next Article