നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം നടത്തിയ വിദ്യാർത്ഥിയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. സ്കൂൾ യൂണിഫോമു വാട്ടർ ബോട്ടിലും കയ്യിലൊരു പ്ലക്കാർഡുമായി നടുറോഡിൽ സമരം ചെയ്ത വിദ്യാർത്ഥിയ്ക്ക് ഏഴു വയസ്സ്. ചെന്നൈയിലാണ് സംഭവം.
പ്രദേശത്തെ മദ്യശാല മാറ്റിസ്ഥാപിക്കണം എന്നതായിരുന്നു കുട്ടിയുടെ ആവശ്യം. ആകാശ് തീർത്ത എന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മദ്യശാല നിരോധിയ്ക്കണമെന്ന ആവശ്യവുമായി സമരം ചെയ്തത്. പ്രദേശ വാസികൾക്ക് കഴിഞ്ഞ കുറേക്കാലമായി ഈ മദ്യശാല വലിയൊരു ശല്യം തന്നെയായിരുന്നു. ഇതിനെതിരെ നാട്ടുകാർ സമരം ചെയ്തെങ്കിലും സർക്കാർ കണ്ടില്ലെന്ന് നടിയ്ക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ബാലൻ ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്. 'കുടിയെ വിട്, പഠിക്ക വിട്' എന്നായിരുന്നു ആകാശ് ഉയർത്തിയ മുദ്രാവാക്യം. ഒടുവിൽ പയ്യന്റെ ഒറ്റയാൾ പോരാട്ടത്തിന് പരിസമാപ്തി. മൂന്ന് മണിക്കൂറിനുള്ളിൽ മദ്യശാല പൂട്ടിച്ച് തമിഴ്നാട് സർക്കാർ കുട്ടിയുടെ ആവശ്യം അംഗീകരിച്ചു.