23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ച് യമഹ മോട്ടോർ ഇന്ത്യ. യമഹ എഫ്സഡ് 25, ഫേസർ 25 എന്നീ മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 2017 ജനുവരി മുതൽ നിർമിച്ച ബൈക്കുകളുടെ ഹെഡ് കവർ ബോൾട്ട് അയയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് തിരിച്ചുവിളിച്ചതെന്ന് കമ്പനി അറിയിച്ചു.
എഫ്സഡ് 25ന്റെ 21,640 ബൈക്കുകളും ഫേസർ 25ന്റെ 2,257 ബൈക്കുകളുമാണ് തിരിച്ചു വിളിച്ചത്. യമഹയുടെ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിൽ സൗജന്യമായി തകരാർ പരിഹരിച്ചു നല്‍കുമെന്നും വാഹനയുടമകളെ ഡീലർമാർ അറിയിക്കുമെന്നും കമ്പനിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.