അവിശ്വസനീയ ഇന്ധനക്ഷമതയുമായി യമഹയുടെ കരുത്തന്‍ എഫ്‌സി 25 !

വെള്ളി, 27 ജനുവരി 2017 (13:38 IST)
യമഹയുടെ ഏറ്റവും പുതിയ ബൈക്ക് എഫ്‌സി 25 അവതരിപ്പിച്ചു. എഫ്‌സി ശ്രേണിയിലുള്ള ബൈക്കുകളുമായി രൂപസാദൃശ്യമുള്ള ബൈക്കാണ് എഫ്‌സി 25. 148 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഈ ഇന്ത്യൻ നിർമിത ബൈക്കിന് ഡല്‍ഹി എക്സ്ഷോറൂമില്‍ 1.19 ലക്ഷം രൂപയാണ് വില.
 
എയർകൂൾഡ് ഫ്യുവൽ ഇൻഞ്ചെക്റ്റഡ് സിങ്കിൽ സിലിണ്ടർ എൻജിനാണ് എഫ്‌സി 25ന് കരുത്തേകുന്നത്. 
ബൈക്കിന്റെ ചക്രങ്ങളിലേക്ക് വീര്യമെത്തിക്കുന്നതിനായി അഞ്ച് സ്പീഡ് ഗിയർബോക്സും ഈ എൻജിനോട് ചേർത്തിട്ടുണ്ട്. 21ബിഎച്ച്പിയും 20എൻഎം ടോർക്കുമാണ് ഈ എഫ്‌സി ബൈക്കിലെ 249സിസി എൻജിൻ ഉല്പാദിപ്പിക്കുക.
 
14ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഈ ബൈക്കിനുള്ളത്. എൽഇഡി ഹെഡ് - ടെയിൽ ലാമ്പാണ് പുതിയ എഫ്‌സിയുടെ പ്രത്യേകത. രണ്ടായി തിരിച്ചിരിക്കുന്ന സീറ്റിനോടൊപ്പം ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഈ ബൈക്കിന് നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്തുന്നതിന് വെറും 9.7സെക്കന്റ് മാത്രമാണ് ആവശ്യമായി വരുന്നത്.
 
ലിറ്ററിന് 43കിലോമീറ്ററാണ് ഈ ബൈക്കിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. മുൻചക്രത്തിന് ഇരട്ട കാലിപ്പറുള്ള 282 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ ഒറ്റ കാലിപ്പറുള്ള 220എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്. എന്നാല്‍ സുരക്ഷയ്ക്കായി എബിഎസ് ഈ ബൈക്കില്‍ നല്‍കിയിട്ടില്ല. ടിവിഎസ് അപ്പാച്ചെ 200 4വി, ബജാജ് പൾസർ എൻഎസ് 200 എന്നിവയോടായിരിക്കും പ്രധാനമായും ഈ ബൈക്കിന്റെ മത്സരം. 

വെബ്ദുനിയ വായിക്കുക