പിണറായി സർക്കാർ മുന്നോട്ട്; കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ തുറക്കും

ഞായര്‍, 7 ജനുവരി 2018 (11:48 IST)
വിനോദ സഞ്ചാര വികസനം മുൻനിർത്തി കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയ്യാറെടുത്ത് കേരള സർക്കാർ. പ്രവാസികളെ തന്നെ ഉടമസ്ഥത ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനം.
 
വിനോദ സഞ്ചാര വികസനം മുൻനിർത്തിയാണ് ഈ നിർദേശം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. 12ന് നടക്കുന്ന ലോക കേരള സഭയിൽ ഇക്കാര്യം ചർച്ചയ്ക്ക് വെയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചു ഹോംസ്റ്റേ മാതൃകയിലായിരിക്കും പ്രവാസി കേന്ദ്രങ്ങൾ ആരംഭിക്കുക.  
 
നാട്ടിൽ വരുന്ന സമയത്തു സ്വന്തം സ്ഥലത്തു താമസിക്കാനും നാട്ടിലെ ജീവിതം ആസ്വദിക്കാനും കഴിയും. നാട്ടിൽ ഇല്ലാത്ത സമയത്തു മറ്റുള്ളവർക്കു വാടകയ്ക്കു നൽകി ആദായമുണ്ടാക്കാനും കഴിയുമെന്നു രേഖയിൽ പറയുന്നു.
 
കേരളത്തിന്റെ തനതു കലാരൂപങ്ങൾക്കു വിദേശ വേദികളിൽ അവസരങ്ങൾ കണ്ടെത്തുന്നതിനു പ്രവാസി സമൂഹങ്ങളുടെ സഹായം തേടാവുന്നതാണെന്നു സഭയുടെ സമീപന രേഖയിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍