ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഷവോമി എംഐ 5 എക്സ് വിപണിയിലേക്കെത്തുന്നു. ക്യാമറ കേന്ദ്രീകൃത സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയുമായെത്തുന്ന ഈ ഫോണിന്റെ പിന്നില്‍ ഇരട്ട ക്യാമറകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് ഒപ്പം പുതിയ യൂസര്‍ ഇന്‍റര്‍ഫേസായ MIUI 9 കൂടി കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലെയുമായി എത്തുന്ന ഈ ഫോണിന് സ്നാപ്ഡ്രാഗണ്‍ 625 പ്രോസസറാകും കരുത്ത് പകരുക. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഈ ഫോണ് പ്രവര്‍ത്തിക്കുക. 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3000 എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. സാധാരണയായി ഷവോമിയുടെ ഫോണിന് പിന്നില്‍ കണ്ടിരുന്ന ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഈ ഫോണില്‍ ഫോണില്‍ മുന്നിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ഷവോമി എംഐ 5 എക്സ് ഫോണുകള്‍ ഓണ്‍ലൈനായിട്ടാണോ ഓഫ് ലൈനായിട്ടാണോ വാങ്ങാന്‍ സാധിക്കുകയെന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 19,000 രൂപയോളമായിരിക്കും ഈ ഫോണിന് പ്രതീക്ഷിക്കുന്ന വിലയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.