പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായി ഷവോമി വിപണിയിലേക്കെത്തുന്നു. ഷവോമി മീ 5സി എന്ന ഫോണുമായാണ് ഷവോമിയുടെ അടുത്ത വരവ്. ചൈനാസ് ക്വാളിറ്റി സര്‍ട്ടിഫിക്കോഷന്‍ സെന്റര്‍ എന്ന വെബ്‌സൈറ്റിലാണ് ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ എന്നിങ്ങനെയുള്ള സവിശേഷതകളും ഈ ഫോണിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.