ഇന്ത്യയിൽ 8000 കോടി മുതൽ മുടക്കാനൊരുങ്ങി വോക്സ് വാഗൺ

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (16:41 IST)
ജർമൻ വാഹന നിർമ്മാതാക്കളായ വോക്സ് വാഗൺ 2020നകം ഇന്ത്യയിൽ 8000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വിപുലമായ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. 
 
പൂർണമായും വാഹനം ഇന്ത്യയിൽ നിർമ്മിക്കാവുന്ന തരത്തിൽ ഇന്ത്യയിൽ പ്ലാന്റുകൾ വികസിപ്പിക്കാനാണ് വോക്സ് വാഗൺ ലക്ഷ്യമിടുന്നത്. ഇന്ത്യൻ നിർത്തുകൾക്ക് വേണ്ടി മാത്രം പുതിയ മോഡലുകളും കമ്പനി നിർമ്മിക്കും. ഇതിന്റെ ഭാഗമായി എഞ്ചിൻ നിർമ്മാണവും ഇന്ത്യയിൽ ആരംഭിക്കും എന്ന് കമ്പനി അറിയിച്ചു. 
 
സ്‌കോഡയുമായി ചേർന്നാണ് പുതിയ വികസന പദ്ധതിക് വോക്സ് വാഗൺ ഒരുങ്ങുന്നത്. ഇന്ത്യൻ എഞ്ചനീർമാരെയും തൊഴിലാളികളെ ഉപയോഗിച്ചാവും ഞങ്ങൾ കാർ നിർമിക്കുക എന്നും പുതിയ പ്ലാനിലേക്ക് ആവശ്യമായ 90 ശതമാനം സ്പെയറുകളും ഇന്ത്യയിൽ നിന്നു തന്നെ വാങ്ങും എന്നും വോക്‌സ്‌വാഗൺ ഗ്രൂപ്പ് സി ഇ ഒ ബെർണാഡ് മേയർ വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article