ലക്ഷ്യം കേരളത്തില്‍ നമ്പര്‍ വണ്‍ ആകുക; കൊതിപ്പിക്കുന്ന ഓഫറുകളുമായി വോഡഫോണ്‍

Webdunia
ബുധന്‍, 21 ഫെബ്രുവരി 2018 (09:18 IST)
ജിയോയുടെ വരവോടെ  മത്സര രംഗം കൂടുതല്‍ ആവേശത്തിലായ പശ്ചാത്തലത്തില്‍ ഉപയോക്‍താക്കളെ ആകര്‍ഷിക്കുന്ന മികച്ച ഓഫറുകളുമായി വോഡഫോണ്‍ വീണ്ടും രംഗത്ത്.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും അതിവേഗ ഡേറ്റയും നല്‍കുന്ന രണ്ട് ഓഫറുകളാണ് ഇപ്പോള്‍ വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

വോഡഫോണ്‍ സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചത്. കേരളത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക എന്നതാണ് ശ്രദ്ധേയം.

158 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും (ദിവസേന 250 മിനിറ്റും, ആഴ്ചയില്‍ 1000 മിനിറ്റും) ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും.

28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 151 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ ഒരു ജിബി ഡേറ്റയും ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article