ഒരേസമയം കൂടുതല്‍ പേരോട് സംസാരിക്കാം; വാട്‌സ്ആപ്പ് കൂടുതല്‍ ജനപ്രിയമാകുന്നു

ബുധന്‍, 7 ഫെബ്രുവരി 2018 (16:01 IST)
സമൂഹമാധ്യമങ്ങളിലെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. ഒന്നിലധികം ആളുകള്‍ക്ക് ഒരേ സമയം പരസ്‌പരം സംസാരിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാകും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് വാബീറ്റാ ഇന്‍‌ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എന്നാകും പുതിയ പരിഷ്‌കാരാം പ്രാബല്യത്തില്‍ വരുക എന്നതില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന നല്‍കുന്നത്.

വീഡിയോകോള്‍ ഫീച്ചറിലാണോ അതോ വോയ്‌സ് കോള്‍ ഫീച്ചറിലാണോ ഗ്രൂപ്പ് കോള്‍ സൗകര്യമുണ്ടാവുക എന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ 2.17.70 ബീറ്റാ അപ്‌ഡേറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍