ഇന്റർനെറ്റ് ഉപയോഗത്തിൽ പുതിയ സാധ്യതകൾ തുറന്നിട്ട് ഈ വർഷംതന്നെ 4ജി യാഥാർഥ്യമാക്കുമെന്ന് വോഡഫോൺ. കൊച്ചി, മുംബൈ, ഡൽഹി, കൊൽക്കത്ത, ബംഗളൂരു എന്നിവയായിരിക്കും രാജ്യത്ത് വോഡഫോൺ 4ജി വരുന്ന ആദ്യ നഗരങ്ങൾ.
വൈകാതെ മറ്റിടങ്ങളിലും 4ജി യാഥാർഥ്യമാക്കും. ഇതോടൊപ്പം കേരളമടക്കം ഏഴ് സർക്കിളുകളിൽക്കൂടി വോഡഫോൺ തങ്ങളുടെ സ്വന്തം 3ജി നെറ്റ്‌വർക്കിലേക്കു മാറും. അസം, നോർത്ത് ഈസ്റ്റ്, യുപി വെസ്റ്റ്, രാജസ്ഥാൻ, കർണാടക, ഒഡിഷ എന്നിവയാണ് മറ്റു സർക്കിളുകൾ.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ലേലത്തിൽ കേരളം, കർണാടക, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ സർക്കിളുകളിൽ 4ജി നൽകുന്നതിനുള്ള സ്പെക്ട്രം വോഡഫോൺ സ്വന്തമാക്കിയിരുന്നു.