ആഭ്യന്തര വാഹന വിപണിയില്‍ നിരാശ

Webdunia
ഞായര്‍, 1 മാര്‍ച്ച് 2015 (11:56 IST)
പൊതു ബജറ്റില്‍  എക്സൈസ് തീരുവ കുറച്ച് വാഹന വില കുറയ്ക്കാന്‍ സഹായിക്കണമെന്ന വാഹന നിര്‍മാതാക്കളുടെ ആവശ്യം സര്‍ക്കാര്‍ സ്വീകരിക്കാത്തത് ആഭ്യന്തര വാഹന വിപണിക്ക്   നിരാശ സമ്മാനിച്ചു. ബജറ്റില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി 75 കോടി രൂപ അനുവദിച്ചതാണ് വാഹന വിപണിയ്ക്ക് ഗുണകരമായ ഒരു തീരുമാനം.

വലിയ വാഹനങ്ങളുടെ എക്‌സൈസ് നികുതിയില്‍ നേരിയ ഇളവും ബഡ്‌ജറ്റില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെറു കാറുകള്‍, വാണിജ്യ വാഹനങ്ങള്‍, ടൂ വീലറുകള്‍, ത്രീ വീലറുകള്‍ എന്നിവയുടെ എക്‌സൈസ് നികുതിയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ കസ്റ്റംസ് 20% ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ നാണയപ്പെരുപ്പം, ധനക്കമ്മി എന്നിവ കുത്തനെ കുറയ്‌ക്കാനും സാമ്പത്തിക വളര്‍ച്ച 8.1 ശതമാനത്തിന് മുകളിലേക്ക് ഉയര്‍‌ത്താനും ലക്ഷ്യമിടുന്ന ബഡ്‌ജറ്റ് ഗുണം ചെയ്യുമെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വാഹന വില്പനയില്‍ നേട്ടമുണ്ടാകുമെന്നാണ് കാര്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.