യുഎസ് വിമാനങ്ങളിൽ ഗാലക്സി നോട്ട് 7 വിലക്കി

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2016 (15:06 IST)
യുഎസ് വിമാനങ്ങളിൽ യാത്രക്കാരും വിമാന ജീവനക്കാരും സാംസങ് ഗാലക്സി നോട്ട് 7 ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്ക്. ഉപയോഗിക്കുന്നത് മാത്രമല്ല, ലഗേജിൽ സൂക്ഷിക്കുന്നതും ഗതാഗത വിഭാഗം വിലക്കി. യു എസിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങളിലും ആഭ്യന്തര വിമാന സർവീസുകളിലും പൂർണ വിലക്കാണ് ഏർപ്പെടുത്തിയത്.
 
ബാറ്ററി ചാർജിങ്ങിലെ പ്രശ്നം കാരണം ഫോൺ പൊട്ടിത്തെറിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. സിംഗപ്പൂർ എയർലൈൻസും ഗാലക്സി നോട്ട് 7 നിരോധിച്ചു. ഈ ഫോണുമായി യാത്രയ്ക്കു വരുന്നവരെ വിമാനത്തിൽ കയറ്റില്ലെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. എയർ കാർഗോ വഴി ഗാലക്സി നോട്ട് 7 ഫോണുകൾ യുഎസിൽ എത്തിക്കുന്നതും വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചു ഫോണുമായി യാത്രയ്ക്കു ശ്രമിച്ചാൽ കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. 
 
ഫോണിന്റെ ഉൽപാദനവും വിൽപനയും നിർത്തിവച്ച കമ്പനി, ഫോൺ ഉപയോക്താക്കളോട് അവ സ്വിച്ച് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചാർജ് ചെയ്യുമ്പോൾ ഫോൺ ചുട്ടുപഴുക്കുന്നതായി നൂറോളം പരാതികളാണ് യുഎസിൽ അധികൃതർക്കു ലഭിച്ചത്. ഗാലക്സി നോട്ട് 7 ചെക്കിൻ ബാഗേജി‍ൽ സൂക്ഷിക്കരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു,
Next Article