ടൊയോട്ടയുടെ ചെറു എസ്‌യുവി 'റെയ്സ്' ഇന്തോനേഷ്യയിൽ, പക്ഷേ ഇന്ത്യയിൽ ആദ്യം എത്തുക വിറ്റാര ബ്രെസ്സയുടെ റിബാഡ്ജ് പതിപ്പ്

Webdunia
വെള്ളി, 24 ഏപ്രില്‍ 2020 (12:22 IST)
കോംപാക്ട് എസ്‌യുവിയായ റെയ്സിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട. കഴിഞ്ഞ നവംബറില്‍ വാഹനത്തെ ടൊയോട്ട ജപ്പാനില്‍ അവതരിപ്പിച്ചിരുന്നു. എന്നാൽ ഉടൻ വാഹനം ഇന്ത്യയിൽ എത്തില്ല. മാരുതി സുസൂക്കി യുടെ വിറ്റാര ബ്രെസ്സയുടെ റീബാഡ്ജ് പതിപ്പായിരിയ്ക്കും ടൊയോട്ട ഇന്ത്യൻ വിപണിയിൽ ആദ്യം എത്തിയ്ക്കുന്ന കോംപാക്ട് എസ്‌യുവി. ഇത് ഉടൻ വിപണിയിലെത്തിയേക്കും. 
 
ടൊയോട്ടയുടെ ഡിഎന്‍ജിഎ പ്ലാറ്റ്ഫോമിലാണ് റെയ്‌സിന്റെ നിര്‍മ്മാണം.  നീളത്തിലുള്ള ഹെഡ്‌ലാമ്പ്, മുകളിലായി എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ എയര്‍ഡാം, മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് മുന്നിലെ സവിശേഷതകള്‍.ഫൈബര്‍ സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന ടെയില്‍ ലൈറ്റുകള്‍, ക്ലാഡിങ്ങുകളുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്നിൽനിന്നുമുള്ള കാഴ്ച. 98 ബിഎച്ച്പി കരുത്തും 140 എൻഎം ടോർക്കും സൃഷ്ടിയ്ക്കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article