കൊടുങ്കാറ്റും, ആലിപ്പഴ വർഷവും, ത്രിപുരയിൽ 5000 ലധികം വീടുകൾ തകർന്നു

വെള്ളി, 24 ഏപ്രില്‍ 2020 (09:30 IST)
ശക്തമായ കൊടുങ്കാറ്റിനെയും കടുത്ത ആലിപ്പഴ വിശ്ചയേയും തുടർന്ന് ത്രിപുരയിൽ 5000 ലധികാം വീടുകൾ തകർന്നു. 4,200 ഓളം പേരാണ് ഭവന രഹിതരായത്. ചൊവ്വാഴ്ചയാണ് ശക്തമായ ആലിപ്പഴ വീഴ്ച ഉണ്ടായത്, ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ദുരന്തം ഉണ്ടായത്.
 
ദുരന്ത ബധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് സന്ദർശിച്ച. ദുരന്തബധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ച് 1,170 ഓളം കുടുംബങ്ങളെ മാറ്റിപ്പാപ്പിച്ചിരിയ്ക്കുകായാണ്. അടിയന്തര ധനസഹായമായി ദുരന്ത ബാധിക കുടുംബങ്ങൾക്ക് 5000 രൂപ വീതം കൈമാറി. ദുരന്തത്തിന്റെ പൂർണ വിവരം ലഭിച്ച ശേഷം കൂടുതൽ സഹായങ്ങൾ നൽകും എന്ന് മുഖ്യമന്ത്രി ബിപ്ലസ് കുമാർ ദേബ് വ്യക്തമാക്കി.  

https://t.co/TUGhEmSRae

HailStorm Tripura pic.twitter.com/ma2kcoGRM4

— kamal Jamatia (@kamaljamatia) April 23, 2020
<

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍