വണ്ടി നിർമിക്കാൻ മാത്രമല്ല, പൊളിക്കാനും ടാറ്റയ്ക്കറിയാം

ചൊവ്വ, 21 ഡിസം‌ബര്‍ 2021 (20:38 IST)
ഇന്ത്യയിലെ ഏറ്റവും വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടേഴ്‌സ് രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ മഹാരാ‌ഷ്ട്ര സർക്കാരുമായി ഒപ്പ് വെച്ചതായി കമ്പനി വാർത്താക്കുറുപ്പിൽ അറിയിച്ചു.
 
 നിർദിഷ്‍ട സ്‌ക്രാപ്പേജ് സെന്‍ററിന് ഒരു വർഷം 35,000 വാഹനങ്ങൾ വരെ റീസൈക്കിൾ ചെയ്യാനുള്ള ശേഷിയുണ്ടാകും. മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്‍റെ നിയമങ്ങളും ചട്ടങ്ങളും, RVSF സ്ഥാപിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റ് വെഹിക്കിൾ സ്‌ക്രാപ്പേജ് നയമനുസരിച്ച് ആവശ്യമായ അനുമതികൾ സുഗമമാക്കുന്നതിന് വ്യവസായങ്ങൾ, ഊർജം, തൊഴിൽ വകുപ്പ് എന്നിവ പിന്തുണയ്‌ക്കും.
 
അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്‌ത വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് നേരത്തെ ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.അതേസമയം രാജ്യത്തെ ഒന്നാം നിര വാഹന നിർമാതാക്കളായ​ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ വാഹന പൊളിക്കൽ കേന്ദ്രം അടുത്തിടെ തുറന്നിരുന്നു. പ്രതിവർഷം 24,000ത്തിലധികം ഇലക്‌ട്രിക് വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാനും റീസൈക്കി‌ൾ ചെയ്യാനുമാണ് ഇവിടെ സൗകര്യമുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍