ചീറിപ്പായാന്‍ റെവോട്രോണ്‍ എഞ്ചിനുമായി ടിയാഗോ ‘പ്ലസ്‘ വിപണിയിലേക്ക്

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (15:36 IST)
ടാറ്റയുടെ ഏറെ ജനപ്രീതിയാര്‍ജിച്ച ഇന്‍ഡിക്കയുടെ പകരക്കാരനായി എത്തിയ പുതിയ ഹാച്ച്ബാക്ക് വാഹനമാണ് ടാറ്റ ടിയാഗോ. പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് വകഭേദങ്ങളിലും കാര്‍ വിപണിയിലെത്തിയിരുന്നു. എക്സ് ബി, എക്സ് ഇ, എക്സ് എം, എക്സ് ടി, എക്സ് ഇസഡ് എന്നീ വകഭേദങ്ങളാണ് കാറിനുള്ളത്. എന്‍ട്രി ലെവല്‍ വാഹനമായ നാനോയ്ക്കും ഹാച്ച്ബാക്കായ ബോള്‍ട്ടിനുമിടയിലാണു ടാറ്റ ടിയാഗോയുടെ സ്ഥാനം.
 
ടിയാഗോയുടെ പുതിയ പെര്‍ഫോര്‍മന്‍സ് വേര്‍ഷന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. നിരത്തിലെ ടിയാഗോയില്‍ നിന്നും വലിയ തരത്തിലുള്ള മാറ്റങ്ങള്‍ ഇല്ലാതെയാണ് പെര്‍ഫോര്‍മന്‍സ് വേര്‍ഷനും പുറത്തുറിക്കുന്നത്. ആദ്യഘട്ടത്തില്‍ പെട്രോള്‍ വകഭേദത്തില്‍ മാത്രമായിരിക്കും കാറ് വിപണിയിലെത്തുക. ‘ടിയാഗോ പ്ലസ്’ എന്ന് പേരില്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ എത്തുന്ന ഈ കാര്‍ വരുന്ന നവംമ്പറില്‍ വിപണിയിലെത്തുമെന്നാണ് സൂചന.
 
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ടാറ്റ ഒരു ഔദ്യോഗിക വിശദീകരണവും പുറത്തു വിട്ടിട്ടില്ല. ടാറ്റ ബോള്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്നു സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനായിരിക്കും പെര്‍ഫോര്‍മന്‍സ് സ്പെക് ശ്രേണിയില്‍ പുറത്തിറങ്ങുന്ന ഈ കാറിന് കരുത്ത് പകരുന്നത്. ഈ പെട്രോള്‍ എന്‍ജിന് പരമാവധി 120പി എസ് പവറും 114എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.
 
ഒരു പാട് പ്രതീക്ഷകളും കരുത്തുറ്റ എഞ്ചിനുമായി എത്തിയ ടാറ്റ ബോള്‍ട്ടിന് വിപണിയില്‍ വേണ്ടത്ര സ്വാധീനം ചെലുത്താല്‍ സാധിച്ചില്ല. ഒരു മാസത്തില്‍ 1,000 യൂണിറ്റിനടുത്തുമാത്രം വില്പനയാണ് ബോള്‍ട്ടിനുണ്ടായത്. എന്നാല്‍ മാര്‍ക്കറ്റിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞ വാഹനമാണ് ടിയാഗോ. 3,000ലധികം യൂണിറ്റിലധികമായിരുന്നു ഓരോ മാസങ്ങളിലേയും വില്പന. ഇക്കാരണത്താലാണ് കരുത്തേറിയ എഞ്ചിനുമായി ടിയാഗോയെ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറായത്. 
Next Article