ലോകോത്തര നിലവാരവുമായി 'വിസ്താര' പറക്കാന്‍ തുടങ്ങി

Webdunia
ശനി, 10 ജനുവരി 2015 (11:12 IST)
ടാറ്റാ ഗ്രൂപ്പിന്റെ പുതിയ വിമാനക്കമ്പനിയായ 'വിസ്താര' സര്‍വീസ് ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കായിരുന്നു വിസ്താരയുടെ ആദ്യ സര്‍വീസ് നടന്നത്. 148 സീറ്റുകളുള്ള എയര്‍ബസ് എ320-200 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 12.51ന് പറന്നുയര്‍ന്ന വിസ്താര മുംബൈയില്‍ 2.46ന് ലാന്‍ഡ് ചെയ്തതോടെയാണ് പുതിയ സര്‍വീസിന് തുടക്കമായത്. 148 സീറ്റുകളുള്ള എയര്‍ബസ് എ320-200 വിസ്താര വിമാനത്തില്‍ ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിങ്ങനെ മൂന്നു തരം സീറ്റുകള്‍ ലഭ്യമാണ്.

ലോകോത്തര നിലവാരത്തിലുള്ള ഫുള്‍ സര്‍വീസ് വിമാനങ്ങള്‍ ഇന്ത്യയില്‍ ഒരുക്കുക എന്നത് ടാറ്റാ ഗ്രൂപ്പിന്റെ ചിരകാല സ്വപ്‌നമായിരുന്നെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എമറിറ്റസ് രത്തന്‍ ടാറ്റ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ബജറ്റ് വിമാനസര്‍വീസ് തുടങ്ങിയിരുന്നു. തുടര്‍ന്നാണ് വിസ്താരയുടെ വരവ് ഉണ്ടായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.