വിപണി കീഴടക്കി ചക്ക മുന്നേറുകയാണ്. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ വീട്ടിലും തൊടിയിലും ആവശ്യം കഴിഞ്ഞും വെറുതെ കളഞ്ഞുപോയ ചക്കകളുള്ള ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് അത് മാറിയിരിക്കുകയാണ്. ആവശ്യം കഴിഞ്ഞുള്ള ചക്കയെ തേടി പുറംനാട്ടില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നു.
അതേസമയം, തിരുവനന്തപുരത്ത് ഒത്ത ഒരു ചക്ക നാലായി മുറിച്ചാല്‍ ഒരു ഭാഗത്തിന് 250 രൂപയാണ് വില. അതായത്, ഒരു ചക്കയ്ക്ക് 1000 രൂപ വരെ ലഭിക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ കാലങ്ങളായി ചക്കയും മാങ്ങയും വില്‍ക്കുന്നവര്‍ക്ക് വിപണിയിലെ പുതിയ മാറ്റം ജീവിതത്തിലും പുതിയ പ്രതീക്ഷ നല്കുന്നതാണ്.