സണ്‍ ഗ്രൂപ്പ് സ്പൈസ് ജെറ്റിനെ കൈവിടുന്നു

Webdunia
ശനി, 22 നവം‌ബര്‍ 2014 (16:41 IST)
നിരന്തരമായി നഷ്ടക്കനക്കുകള്‍ മാത്രം കാണിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിനെ കൈവിടാന്‍ സണ്‍ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കമ്പനിയിലെ നല്ലൊരു ശതമാനം ഓഹരിയാണ് സണ്ണിനുള്ളത്. സ്‌പൈസ് ജെറ്റിലെ ഓഹരികള്‍ വില്‍ക്കാനാണ്‍ കലാനിധി മാരന്റെ സണ്‍ ഗ്രൂപ്പ് ശ്രമം.

സണ്‍ ഗ്രൂപ്പിന് വിമാനക്കമ്പനിയില്‍ 53.4 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇത് പൂര്‍ണമായും വിറ്റൊഴിയാനാണ് അവര്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ ഭാഗികമായെങ്കിലും വില്‍ക്കണമെന്നാണ് പദ്ധതി. സപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 310 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഓഹരി ഏറ്റെടുക്കുന്നതിനായി നിക്ഷേപകര്‍ രംഗത്തെത്തിയിട്ടുണ്ടെന്നും അവരുമായി സണ്‍ ഗ്രൂപ്പ് അവസാന വട്ട ചര്‍ച്ചയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, നഷ്ടം കുറയ്ക്കുന്നതിനായി വിമാനക്കമ്പനി വന്‍തോതില്‍ സര്‍വീസുകള്‍ റദ്ദാക്കുകയാണ്. 40ഓളം സര്‍വീസുകളാണ് പ്രതിദിനം റദ്ദാക്കുന്നത്. ഇത് താത്കാലികം മാത്രമാണെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.