55 കോടി വാർഷിക ശമ്പളത്തിലായിരുന്നു ലക്ഷ്മൺ നരസിംഹൻ റെക്കിറ്റ് ബെൻകീസറിൽ പ്രവർത്തിച്ചിരുന്നത്. ഇരട്ടിയിലധികം തുകയ്ക്കാണ് ലക്ഷ്മൺ പുതിയ ചുമതലയേറ്റിരിക്കുന്നത്. 50 വർഷക്കാലത്തെ ചരിത്രമുള്ള സ്റ്റാർബക്സിന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 34,000ത്തോളം ശാഖകളുണ്ട്. ഒക്ടോബർ ഒന്നിനാണ് ലക്ഷ്മൺ നരസിംഹൻ സിഇഒ ആയി ചുമതലയേൽക്കുക.