ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി കമ്പനിയിൽ നിന്ന് രാജിവെച്ചു. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.ജാക്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.കമ്പനി സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. നിലവിലെ ചീഫ് ടെക്നിക്കൽ ഓഫീസർ പരാഗ് അഗ്രാവൽ ഇ ഒ സ്ഥാനം ഏറ്റെടുക്കും.
പരാഗ് ട്വിറ്റർ തലവനാകുന്നതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടെ തലപ്പത്ത് ഇന്ത്യൻ വംശജരാകും.ഗൂഗിൾ- ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവർക്കൊപ്പം ഇനി പരാഗും കൂടിചേരും.