കൊഴിഞ്ഞുപോക്ക് തടയാൻ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കി മൈക്രോ‌സോഫ്‌റ്റ്

ചൊവ്വ, 17 മെയ് 2022 (20:22 IST)
മൈക്രോസോഫ്‌റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കി വർധി‌പ്പിക്കാൻ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ലയാണ് ഇക്കാര്യം ജീവനക്കാരെ ഇ-മെയിൽ വഴി അറിയിച്ചത്. ജീവനക്കാർ വൻതോതിൽ കൊഴിഞ്ഞുപോകുന്നത് തടയാനാണ് നടപടിയെന്നാണ് റിപ്പോർട്ട്.
 
ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് സന്ദേശത്തിൽ സത്യ നാദെല്ല പറയുന്നു.ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു.
 
 മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവർക്ക് 25 ശതമാനമാണ് വർധനവുണ്ടാകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍