കര്‍ഷകര്‍ ആശങ്കയില്‍; സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇടിവ്

Webdunia
വെള്ളി, 8 ഏപ്രില്‍ 2016 (10:16 IST)
രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇടിവ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കയറ്റുമതിയില്‍ മികച്ച നേട്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തവണ 6.26% കുറഞ്ഞിരിക്കുകയാണ്. അളവിൽ ഇടിവുണ്ടെങ്കിലും വരുമാനത്തിൽ 8% വർധനയുണ്ട്.

ജീരകം, ഏലം, മല്ലി തുടങ്ങിയവയുടെ കയറ്റുമതി ഗണ്യമായി ഇടിഞ്ഞതാണ് മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇടിവുണ്ടാകാൻ കാരണം. കുരുമുളക്, മഞ്ഞൾ, മുളക് എന്നിവയുടെ കയറ്റുമതിയിൽ മികച്ച നേട്ടമുണ്ടായെന്നും സ്പൈസസ് ബോർഡ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ ആശങ്കയിലാണ്.