4ജിബി റാം, അത്യുഗ്രൻ ക്യാമറ, 256 ജിബി സ്റ്റോറേജ് !; സോണി എക്സ്പീരിയ XZs ഇന്ത്യയില്‍

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (09:26 IST)
സോണിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സോണി എക്സ്പീരിയ XZs എന്ന സ്മാർട്ട്ഫോണാണ് ഡൽഹിയിൽ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 11 മുതല്‍ ഈ ഫോണ്‍ വില്പനക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 41,990 രൂപയാണ് ഈ ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറയും ലെന്‍സുമാണ് എക്സ്പീരിയ XZs ന്റെ ഏറ്റവും വലിയ പ്രത്യേകത. 19 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 13 മെഗാപിക്‌സല്‍ സെൽഫി ക്യാമറയുമാണ് ഈ ഫോണില്‍ നല്‍കിയിട്ടുള്ളത്. മോഷൻ ഐ ക്യാമറ ഉപയോഗിച്ച് സ്ലോ മോഷനിൽ വീഡിയോ പകർത്താമെന്നതും ഈ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 
 
5.2 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ക്വാൽകം സ്നാപ്ഡ്രാഗൻ 820 ചിപ്സെറ്റ്, 4 ജിബി റാം, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 32 ജിബി സ്റ്റോറേജ് എന്നീ ഫീച്ചറുകളും ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിനെ മികച്ചതാക്കുന്നു.
 
രാജ്യാന്തര വിപണിയിൽ സിംഗിള്‍ സിം വേരിയന്റാണുള്ളതെങ്കിലും ഇന്ത്യയില്‍ ഇരട്ട സിം പതിപ്പായിരിക്കും കമ്പനി അവതരിപ്പിക്കുക. ഐസ് ബ്ലൂ, വാം സില്‍വര്‍, ബ്ലാക്ക്എന്നീ നിറങ്ങില്‍ പുറത്തിറങ്ങുന്ന ഈ ഫോണില്‍ ഡെസ്റ്റ് റെസിസ്റ്റന്റ്, വാട്ടർ റെസിസ്റ്റന്റ്, മോഷൻ ഐ വിഡിയോ 2,900 എംഎഎച്ച് ബാറ്ററി ലൈഫ് എന്നീ അത്യാകര്‍ഷകമായ സവിശേഷതകളുമുണ്ട്. 
Next Article