നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു.
ഒരുവര്‍ഷം കാലാവധിയുള്ള, മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.95 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തെ ആദ്യ വായ്പ നിരക്ക് വര്‍ദ്ധനയാണിത്. 2016 ഏപ്രിലില്‍ പുതിയ വായ്പ റേറ്റ് സംവിധാനം നിലവില്‍ വന്നതിനു ശേഷമുള്ള വര്‍ദ്ധനവാണിത്.
എസ്ബിഐയുടെ പുതിയ തീരുമാനത്തോടെ മറ്റു ബാങ്കുകളും പലിശ കൂട്ടുന്നതിന് സാധ്യതയേറി.
നിക്ഷേപ നിരക്ക് ഉയര്‍ത്തി ബുധനാഴ്‌ചയാണ് എസ്ബിഐയുടെ ഉത്തരവ് പുറത്തുവന്നത്. വ്യത്യസ്ത കാലയളവുകളിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്.