ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് 8 പ്ലസ് !

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (15:36 IST)
സാംസങ് ഗാലക്‌സി എസ് 8 പ്ലസ് വിപണിയിലേക്കെത്തുന്നു. ആറിഞ്ച് സ്‌ക്രീനുമായാണ് ഫോണ്‍ എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ജനുവരി ആദ്യവാരത്തോടെയാകും ഗാലക്‌സി എസ്8ന്റെ വിപണി പ്രവേശനമെന്നാണ് സൂചന. എന്നാല്‍ 2017 ഏപ്രില്‍ മാസത്തിലായിരിക്കും എസ്7ന്റെ പിന്‍ഗാമിയായ എസ്8 പുറത്തിറങ്ങുകയെന്നും ചില ടെക് ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. 
 
സ്‌ക്രീനിന്റെ വശങ്ങളിലേക്ക് കൂടി ഡിസ്‌പ്ലേ ലഭിക്കുന്ന ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനായിരിക്കും  ഫോണിലുണ്ടാവുക. എസ്8ല്‍ നിന്ന് വ്യത്യസ്തമായി സ്‌ക്രീനിലെ ഉപയോഗത്തിനായുള്ള സ്‌റ്റൈലസും എസ്8 പ്ലസിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം. വലിയ സ്‌ക്രീന്‍ കൊണ്ട് ശ്രദ്ധ നേടിയ നോട്ട് സീരീസ് ഫോണുകളുടെ ഉദ്പാദനം നിര്‍ത്താനാണ് കമ്പനി ആറിഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി കമ്പനി എത്തുന്നതെന്നാണ് വിവരം.  
Next Article