ഹാർലി ഡേവിസണ് ശക്തനായ എതിരാളി; 750 സിസി ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ് !

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (15:54 IST)
ഹിമാലയനില്‍ ഉപയോഗിച്ചിരിക്കുന്ന 410 സിസി എന്‍ജിനു ശേഷം 750 സിസി ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു. കമ്പനി വികസിപ്പിക്കുന്ന ഏറ്റവും ട്വിന്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഈ ബൈക്കില്‍ ഉപയോഗിക്കുന്നത്. കമ്പനിയുടെ യു കെയിലുള്ള ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്കിന്റെ നിര്‍മ്മാണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെയാണു വാഹനത്തിന്റ്റെ പ്രതീക്ഷിക്കുന്ന വില.

റോയല്‍ എന്‍ഫീല്‍ഡ് 750ന് 160 കീമി ആയിരിക്കും പരമാവധി വേഗത. ഏറ്റവുമധികം കരുത്തും ശേഷയുമുള്ള ഈ  എന്‍ജിനില്‍  45 മുതല്‍ 50 ബിഎച്ച്പി വരെ കരുത്തും 60 മുതല്‍ 70 എന്‍എം വരെ ടോര്‍ക്കുമായിരിക്കും സൃഷ്ടിക്കുക.  അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുള്ള ഈ ബൈക്കില്‍ ഓപ്ഷണലായി എബിഎസും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. 2018 ആദ്യത്തോടെ വിപണിയിലെത്തുന്ന ഈ ബൈക്ക് ഹാര്‍ലി, ട്രയംഫ് എന്നീ ബൈക്കുകളുമായായിരിക്കും മത്സരിക്കുക.
Next Article