വായ്പ നല്‍കുന്നതിനു കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണം: ധനമന്ത്രാലയം

Webdunia
ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (13:23 IST)
വായ്പ നല്‍കുന്നതിനു കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന് റിസര്‍വ് ബാങ്കിന് ധനമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.

കിങ്ഫിഷര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ വായ്പ നല്‍കുന്ന ബാങ്ക് അറിയാതെ മറ്റു ബാങ്കുകളില്‍ കിങ്ഫിഷര്‍  കറന്റ് അക്കൌണ്ട് തുറന്നുവെന്ന് കണ്ടെത്തിയിരുന്നു.

വായ്പ നല്‍കിയ 17 ബാങ്കുകള്‍ക്ക് 6500 കോടി രൂപ തിരിച്ചടവു കുടിശിക നില്‍ക്കുമ്പോള്‍ തന്നെ  കിംഗ് ഫിഷന്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ തുറന്ന കറന്റ് അക്കൌണ്ടില്‍ ഏഴര കോടി രൂപയുണ്ടായിരുന്നു.

ഇത്തരം ഇടപാടുകള്‍ റിസര്‍വ് ബാങ്കിന് കണ്ടെത്താനാകുമെന്നാണ് ധനമന്ത്രാലയം പറയുന്നത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.