സോയ് ഇലക്ടിക്കിനെ ഇന്ത്യയിലെത്തിയ്ക്കാൻ റെനോ

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (14:04 IST)
അന്തരാഷ്ട്ര വിപണിയിലുള്ള പൂർണ ഇലക്ട്രിക് വാഹനമായ സോയ് ഇലക്ട്രിക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കാൻ റെനോ ഒരുങ്ങുന്നതായി റിപ്പോട്ടുകൾ. സോയ് ഇലക്ടിക് ഇന്ത്യയിൽ പരീക്ഷയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചെന്നൈയിലാണ് വാഹനത്തിന്റെ പരീക്ഷണ ഓട്ടം പുരോഗമിയ്ക്കുന്നത്. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ വാഹനത്തെ റെനോ പ്രദർശിപ്പിച്ചിരുന്നു.
 
വാഹനത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഉടൻ റെനോ ഇന്ത്യൻ വിപണീയിൽ അവതരിപ്പിച്ചേയ്ക്കും. വാഹനത്തിന്റെ ഘടകങ്ങൾ ഇറക്കുമതി ചെയ്തായിരിയ്ക്കും സോയ് ഇലക്ട്രിക് ഇന്ത്യയിൽ നിർമ്മിയ്ക്കുക. ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ താണ്ടാൻ റെനോ സോയ് ഇലക്ട്രിക്കിനാകും എന്നാണ് റിപ്പോർട്ടുകൾ. 100 kW ശേഷിയുള്ള ഇലക്‌ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ZE 50 ബാറ്ററിയാണ് മോട്ടോറിന് വേണ്ട വൈദ്യുതി നൽകുക. കമിലിയോണ്‍ ചാര്‍ജറാണ് വാഹനത്തിനൊപ്പം ലഭിയ്ക്കുക എന്ന പ്രത്യേകതയുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article