റെനോയുടെ കോംപാക്‌ട് എസ്‌യുവി അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (15:45 IST)
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ തങ്ങളുടെ കോംപാക്ട് എസ്‌യുവിയുടെ അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും. എച്ച്ബിസി എന്ന കോട് നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന് 'കിങ്ങർ' എന്നായിരിയ്ക്കും പേര് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം റെനോ സ്ഥിരീകരിച്ചിട്ടില്ല, വാഹനം ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴിയിൽ പുറത്തുവന്നിരുന്നു. വാഹനത്തിന്റെ ആദ്യ ടീസറും റെനോ പുറത്തുവിട്ടു.  
 
സ്പോർട്ടി എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയ്‌ലർ എന്നിവ ടീസറിൽനിന്നും വ്യക്തമാണ്. വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഡ്യുവല്‍ ടോണ്‍ ബംബര്‍, വീതി കുറഞ്ഞ എല്‍ഇഡി ഡിആര്‍എല്‍, പുതിയ മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവ ഈ ചിത്രങ്ങളിൽനിന്നും വ്യക്തമായിരുന്നു.
 
71 ബിഎച്ച്‌പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോൾ എന്‍ജിനായിരിക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളിൽ വാഹനം ലാഭ്യമായിരിയ്ക്കും. ടാറ്റ നെക്‌സോണ്‍, മാരുതി സുസൂക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 300, ലോഞ്ചിന് തയ്യാറെടുക്കുന്ന നിസ്സാൻ മാഗ്നൈറ്റ് എന്നീ വാഹനങ്ങളാണ് റെനോയുടെ കോംപാക്ട് എസ്‌യുവിയുടെ എതിരാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article