പീഡനം ചെറുത്ത സ്ത്രീയെ കൊലപ്പെടുത്തി, മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു: യുവാവ് അറസ്റ്റിൽ

ചൊവ്വ, 24 നവം‌ബര്‍ 2020 (12:39 IST)
വിശാഖപട്ടണം: ബലാത്സംഗശ്രമം ചെറുത്ത സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച് യുവാവിന്റെ ക്രൂരത. അന്ധ്രാപ്രദേശിലെ ചിന്താമണി പ്രദേശത്ത് നവംബർ 19നാണ് സംഭവം ഉണ്ടായത്. ഇരവറപ്പള്ളി സ്വദേശി ശങ്കരപ്പ എന്ന 29 കാരനാണ് പൊലിസിന്റെ പിടിയിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും കൊല്ലപ്പെട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജോലി തേടി മൂന്നു മാസങ്ങൾക്ക് മുൻപാണ് പ്രതി ശങ്കരപ്പെ ചിന്താമണി പ്രദേശത്ത് എത്തിയത്. 
 
ഇവിടെ പലയിടങ്ങളിലായി ജോലിചെയ്ത് വരികയായിരുന്നു ശങ്കരപ്പ. സംഭവദിവസം മദ്യപിച്ച് ബോധരഹിതനായി ഒരു മരച്ചുവട്ടിലാണ് കിടന്നുറങ്ങിയത്. ഉറക്കമെഴുന്നേറ്റപ്പോൾ കയ്യിലുണ്ടായിരുന്ന പണം കാണാനില്ല എന്ന് മനസിലായി. ഇത് തിരഞ്ഞിറങ്ങിയപ്പോഴാണ് സമീപത്തെ വയലിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ജോലി ചെയ്യുന്നത് കണ്ടത്. ഇവരുമായി കുറച്ചുനേരം ശങ്കരപ്പ സംസാരിച്ചുനിന്നും മഴയുടെ ലക്ഷണം കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയും അവരുടെ മകളൂം മടങ്ങി. കുട ഉണ്ടയിരുന്നതിനാൽ സ്ത്രീ ജോലി തുടർന്നു. മഴ കനത്തതോടെ ഇവർ സമീപത്തെ ഒരു മരച്ചുവട്ടിലേയ്ക്ക് കയറിനിന്നു. 
 
ഇവിടെവച്ച് പ്രതി ബലം പ്രയോഗിച്ച് സ്ത്രീയെ കീഴ്പ്പെടുത്തുകയായിരുന്നു. പീഡനം ശ്രമം ചെറുത്ത സ്ത്രീയുടെ കഴുത്തിൽ ഷർട്ട് ഉപയോഗിച്ച് ചുറ്റി സ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. സ്ത്രീയെ കാണാതായതോടെ തിരക്കിയിറങ്ങിയ ഭര്‍ത്താവും ബന്ധുക്കളുമാണ് പാടത്തിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ മരണശേഷമാണ് ഇവര്‍ ലൈംഗിക പീഡനത്തിനിരയായതെന്ന് കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍