യോഗ്യതയില്ല, സഞ്ജു ഉൾപ്പടെ ഒരു ഇന്ത്യൻ താരത്തെയും രാജസ്ഥാൻ നിലനിർത്തരുത്: ഞെട്ടിയ്ക്കുന്ന പ്രതികരണവുമായി ആകാശ് ചോപ്ര

ചൊവ്വ, 24 നവം‌ബര്‍ 2020 (12:50 IST)
2021 ഐപിഎലിൽ ഒരു ഫ്രാഞ്ചൈസി കൂടി ഉണ്ടാകും എന്നാണ് വിവരം. അതിനാൽ മേഗാ താരലേലം നടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഫ്രാഞ്ചൈസികളിൽ വാലിയ മാറ്റങ്ങൾ തന്നെ അത് വരുത്തിയേക്കും. മെഗാ താരലേലം ഉണ്ടായാൽ സഞ്ജു ഉൾപ്പടെ ഒരു ഇന്ത്യൻ താാരത്തേയും രാജസ്ഥൻ നിലനിർത്തരുത് എന്ന ഞെട്ടിയ്ക്കുന്ന പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മലയാളികൾക്ക് തെല്ലൊരു അനിഷ്ടമുണ്ടാക്കുന്ന പ്രതികരണവുമായി ആകാശ് ചോപ്ര എത്തിയിരിയ്ക്കുന്നത്.
 
മെഗാ താരലേലം നടക്കുകയാണെങ്കിൽ ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നീ മൂന്നു വിദേശ താരങ്ങളെ മാത്രം രാജസ്ഥാന്‍ നിലനിര്‍ത്തിയാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ അവർക്ക് അത്തരം ഒരു തീരുമാനമെടുക്കാൻ സാധിക്കുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. സാധ്യമെങ്കില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മൂന്നു താരങ്ങളെയും രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തണം. 7.75 കോടി മുതല്‍ 12 കോടി വരെ നല്‍കി ടീമില്‍ നിലനിര്‍ത്തേണ്ട ഒരു ഇന്ത്യന്‍ താരം രാജസ്ഥാന്‍ നിരയിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. 
 
സഞ്ജു സാംസണ്‍, രാഹുല്‍ തെവാതിയ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവരൊന്നും വലിയ തുക നല്‍കി നിലനിര്‍ത്താന്‍ യോഗ്യതയുള്ള താരങ്ങളല്ല. സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റണം. പകരം നേതൃശേഷിയുള്ള ഒരു ഇന്ത്യന്‍ നായകന് വേണ്ടിയാണ് രാജസ്ഥാന്‍ ആദ്യം ശ്രമം നടത്തേണ്ടത്. ശേഷം അയാൾക്ക് ചുറ്റിലും ഒരു ടീമിനെ വളര്‍ത്തിക്കൊണ്ടുവരാൻ രാജസ്ഥാന്‍ ശ്രദ്ധിയ്ക്കണം. ഇപ്പോള്‍ വിദേശ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന ടീമാണ് രാജസ്ഥാനെന്നും ചോപ്ര പറഞ്ഞു. .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍