ലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പായ ഡൻസോയിൽ റിലയൻസ് നിക്ഷേപം നടത്തുന്നു

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (20:45 IST)
ചെറു നഗരങ്ങളിലേയ്ക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ജിയോ ഹൈപ്പർ ലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പായ സൻഡോയിൽ വൻതോതിൽ നിക്ഷേപം നടത്തിയേക്കും.
 
നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സൻഡോ വിവിധ കമ്പനികളുമായി ചർച്ച നടത്തിവരുന്നതിനിടെയാണ് റിലയൻസ് നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്. ഏകദേശം 1850 കോടി രൂപ റിലയൻസ് നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്. ഗൂഗിളിന്റെകൂടി പിന്തുണയോടെ പ്രവർത്തിക്കുന്ന ഡൻസോ 6000 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 
 
2015ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പിൽ ഇതിനോടകം 121 മില്യൺ ഡോളറിന്റെ നിക്ഷേപമാണെത്തിയത്. ബ്ലൂം വെഞ്ച്വേഴ്‌സ്, കൽപവൃക്ഷ് ഫണ്ട്, പട്‌നി വെൽത്ത് അഡൈ്വസേഴ്‌സ് എന്നിവരും ഡെൻസോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്‌ഡൗണിനെ തുടർന്ന് ജൂലായിൽ ഫ്‌ളിപ്കാർട്ടിന്റെ ഹൈപ്പർലോക്കൽ ഡെലിവറി ആപ്പായ ഫ്‌ളിപ്കാർട്ട് ക്വികിന് ബെംഗളുരുവിൽ തുടക്കമിട്ടിരുന്നു. ഭക്ഷ്യവിതരണക്കമ്പനിയായ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിലൂടെ പലചരക്ക് വിതരണമേഖലയിലേക്ക് കടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍