സെൻസെക്‌സ് 381 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തൂ, നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

വെള്ളി, 8 ഒക്‌ടോബര്‍ 2021 (17:48 IST)
വ്യാപാര ആഴ്‌ചയുടെ അവസാനദിനത്തിൽ സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി റെക്കോഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 381 പോയന്റ് നേട്ടത്തില്‍ 60,059 ലും നിഫ്റ്റി 104.90 പോയന്റ് ഉയര്‍ന്ന് 17,895 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
അനുകൂലമായ ആഗോള സാഹചര്യങ്ങള്‍, ആര്‍ബിഐ വായ്പനയം എന്നിവയാണ് വിപണിയിലെ നേട്ടങ്ങള്‍ക്ക് കാരണമായത്..റിലയന്‍സ്, ടിസിഎസ്, എല്‍ആന്‍ഡ്ടി, ടാറ്റാ സ്റ്റീല്‍, എഷ്യന്‍പെയിന്റ്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
 
സെക്‌ടറൽ സൂചികകളിൽ ഐടി രണ്ട് ശതമാനത്തൊളം ഉയർന്നു. ഓട്ടോ, മെറ്റല്‍, എനര്‍ജി സൂചികകളില്‍ നിക്ഷേപ താല്‍പ്പര്യം വര്‍ധിച്ചു.റിയാലിറ്റി സൂചിക 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.ബിഎസ്ഇ മിഡ്ക്യാപ് 0.15 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.92 ശതമാനവും ഉയര്‍ന്നു. റെക്കോഡ് ഉയരമായ 25,956, 29,358 ഉം ഇരുസൂചികകളും പിന്നിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍