ടെലികോം കമ്പനികൾക്ക് 3050 കോടി രൂപ പിഴ

ഞായര്‍, 3 ഒക്‌ടോബര്‍ 2021 (16:16 IST)
2016ൽ റിലയൻസ് ജിയോയ്ക്ക് ഇന്റർനെറ്റ് കണക്ഷൻ സൗകര്യം നിഷേധിച്ചതിൽ ഭാരതി എയർടെൽ, വോഡഫോൺ–ഐഡിയ (വിഐ) എന്നിവയ്ക്ക് ചുമത്തിയ 3,050 കോടി രൂപ പിഴ മൂന്നാഴ്ചക്കകം നൽകണമെന്ന് ടെലികോം വകുപ്പിന്റെ ഉത്തരവ്. വോഡഫോൺ-ഐഡിയ 2,000 കോടിയും ഭാരതി എയർടെൽ 1,050  കോടി രൂപയുമാണ് നൽകേണ്ടത്.
 
പ്രതിസന്ധിയിലായ ടെലികോം കമ്പനികളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആഴ്‌ച്ചകൾക്കുള്ളിലാണ് പിഴയുടെ കാര്യത്തിലെ നിലപാട് സർക്കാർ കടുപ്പിച്ചിരിക്കുന്നത്. സർക്കാർ നിലപാടിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എയർടെൽ. എയർടെല്ലും ഐഡിയയും ലയിക്കുന്നതിനു മുൻപാണ് പിഴ ചുമത്തിയത്. അന്ന് എയർടെൽ, വോഡഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സർക്കിളുകൾക്ക് ഇതേ നിരക്കിലുമാണു പിഴയിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍