റെക്കോഡ് ഉയര‌ത്തിൽ സൂചികകൾ ക്ലോസ് ചെയ്‌തു, ഓട്ടോ, ബാങ്ക് പവർ ഓഹരികളിൽ കുതിപ്പ്

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (16:15 IST)
ദിനവ്യാപാരത്തിനിടെ ഉയർന്ന നിലവാരം നിലനിർത്താനായില്ലെങ്കിലും സൂചികകൾ റെക്കോഡ് ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓട്ടോ,ബാങ്ക്,മെറ്റൽ,പവർ റിയാൽറ്റി ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് നേട്ടമായത്. വ്യാപരത്തിനിടെ നിഫ്‌റ്റി 18,000 മറിക്കടക്കുകയും ചെയ്‌തു.
 
റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികളിൽനിന്ന് അവസാന മണിക്കൂറിൽ ലാഭമെടുപ്പ് ഉണ്ടായതോടെയാണ് വിപണിയിൽ തളർച്ചയുണ്ടായത്. സെൻസെക്‌സ് 76.72 പോയന്റ് നേട്ടത്തിൽ 60,135.78ലും നിഫ്റ്റി 50.80 പോയന്റ് ഉയർന്ന് 17,946ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെൻസെക്‌സ് 60,476ലും നിഫ്റ്റി 18,042ലുമെത്തിയിരുന്നു.
 
ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, മാരുതി സുസുകി, ഗ്രാസിം, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.ഐടി സൂചിക മൂന്നുശതമാനം താഴ്ന്നു. ഓട്ടോ, ബാങ്ക്, മെറ്റൽ, പവർ, റിയാൽറ്റി സൂചികകൾ 1-2.5ശതമാനം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നാണ് ക്ലോസ്‌ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍