ആലിയ ഭട്ടിന്റെ കമ്പനി കോടികള്‍ മുടക്കി സ്വന്തമാക്കി ഇഷ അംബാനി

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (14:54 IST)
നടിയും സംരഭകയുമായ ആലിയ ഭട്ടിന്റെ എഡ് എ മമ്മ ബ്രാന്‍ഡിനെ ഏറ്റെടുത്ത് റിയലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്‌സ്. 2020ലാണ് കുട്ടികളുടെയും ഗര്‍ഭിണിമാരുടെയും വസ്ത്രബ്രാന്‍ഡായ എഡ് എ മമ്മ ആലിയ ആരംഭിക്കുന്നത്. കമ്പനി 300-350 കോടിക്ക് റിലയന്‍സ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. എന്നാല്‍ എത്രയാണ് കരാര്‍ തുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ 51 ശതമാനം ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
 
ആലിയയുടെ ബ്രാന്‍ഡ് ഏറ്റെടുക്കുന്നതോടെ രാജ്യത്തെ വന്‍ കിട കിഡ്‌സ് ബ്രാന്‍ഡായ ഫസ്റ്റ് ക്രൈ ഉള്‍പ്പടെയുള്ളവരുമായുള്ള മത്സരം മുറുകും. ആലിയയുടെയും എന്റെ മക്കളും തമ്മില്‍ ആഴ്ചകളുടെ മാത്രം വ്യത്യാസമാണുള്ളത്. ഞങ്ങള്‍ ഗര്‍ഭകാലത്ത് അണിഞ്ഞിരുന്നത് എഡ് എ മമ്മയുടെ ഉല്‍പ്പന്നങ്ങളാണ്. ഞങ്ങളുടെ കുഞ്ഞുങ്ങളും ഇത് തന്നെയാണ് ഉപയോഗിക്കുന്നത്.അതിനാല്‍ ഹന്നെ ഇത് വളരെ വിശേഷപ്പെട്ട അനുഭവമാണ്. കമ്പനി ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇഷ അംബാനി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article