250 കോടി പണ്ടേ പിന്നിട്ടു,ബോളിവുഡില്‍ നിന്ന് മറ്റൊരു വിജയ കഥ !

കെ ആര്‍ അനൂപ്

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:14 IST)
ബോളിവുഡില്‍ നിന്ന് മറ്റൊരു വിജയ കഥ പറയാനുള്ളത് രണ്‍വീണ്‍ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്കാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 126.83 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 259.70 കോടിക്ക് മുകളില്‍ വരും ആഗോള കളക്ഷന്‍. റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി റിലീസുകള്‍ ഉണ്ടായിട്ടും തിയറ്ററുകളില്‍ ഇപ്പോഴും ആളെക്കൂട്ടാന്‍ സിനിമയ്ക്ക് ആകുന്നു.2023 ജൂലൈ 28-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം178 കോടി മുടക്കിയാണ് നിര്‍മ്മിച്ചത്.
 
രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ധര്‍മ്മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.സോയ അക്തറിന്റെ ഗല്ലി ബോയ് എന്ന ചിത്രത്തിന് ശേഷം രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍