യാഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സിലേക്ക് ആലിയ ഭട്ടും

വെള്ളി, 14 ജൂലൈ 2023 (19:15 IST)
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സിനിമാ ഫ്രാഞ്ചൈസിയായ യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലേക്ക് ആലിയ ഭട്ടും എത്തുന്നതായി റിപ്പോര്‍ട്ട്. 2012ലെ ഏക് ഥാ ടൈഗര്‍ മുതലാണ് സ്‌പൈ യൂണിവേഴ്‌സ് ആരംഭിക്കുന്നത്. ഷാറൂഖ് ഖാന്‍ ചിത്രമായ പത്താന്‍, ഹൃത്വിക് റോഷന്‍ ചിത്രമായ വാര്‍ എന്നിവയാണ് യാഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ മറ്റ് പ്രധാനചിത്രങ്ങള്‍.
 
സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ടൈഗര്‍ 3 ആണ് സ്‌പൈ യൂണിവേഴ്‌സിലെ അടുത്ത ചിത്രം. ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ആലിയ ഭട്ടിനെ സ്‌പൈ വുമണാക്കി കൊണ്ട് മറ്റൊരു ചിത്രവും യാഷ് രാജ് ഫിലിംസ് പദ്ധതിയിടുന്നുണ്ട്. 2024ലെ യാഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സിലെ എട്ടാമത്തെ ചിത്രമായാണ് ആലിയയുടെ പടം എത്തുക. സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് വിവരം. ഇതിന് പിന്നാലെ ഹൃത്വിക് റോഷന്‍,ജൂനിയര്‍ എന്‍ടിആര്‍,കിയാര അദ്വാനി എന്നിവര്‍ അഭിനയിക്കുന്ന വാര്‍ 2വിന്റെ ചിത്രീകരണം നവംബറിലാണ് ആരംഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍