വെറും 4,499 രൂപക്ക് സ്മർട്ട്ഫോൺ, വിപണിയെ ഞെട്ടിക്കാൻ വീണ്ടും ഷവോമി !

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (14:08 IST)
സ്മർട്ട്ഫോണുകളുടെ വില കുറച്ച് വീണ്ടും വിപണിയെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഷവോമി, ഷവോമിയുടെ റെഡ്മി ഗോയാണ് അമ്പരപ്പിക്കുന്ന വിലയിൽ വിപണിയിലെത്തിക്കുന്നത്. വെറും 4,499 രൂപയാണ് റെഡ്മി ഗോയുടെ ഇന്ത്യൻ വിപണിയിലെ വില.
 
ഇതോടെ റെഡ്മിയിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോണായി റെഡ്മി മാറും. ഷവോമിയുടെ ലോ എൻഡ് സ്മാർട്ട്ഫോണാണ് എം ഐ ഗോ. 5.0 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. എട്ട് മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും. 2 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 
 
ക്വാൽകോമിന്റെ 1.4 ജിഗാഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ 425 ക്വാഡ് കോര്‍ പ്രൊസസറാണ്  ഫോണിന് കരുത്തുപകരുന്നത്. വൻ ജി ബി റാം 8 ജിബി സ്റ്റോറേജ് വേരിയന്താണ് വിൽപ്പനക്കുള്ളത്. എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജി ബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 
 
ഓറിയോ ഗോ എഡിഷൻ എന്ന പ്രത്യേക ആൻഡ്രോയിഡ് ഒ എസിലാണ് ഫോൺ പ്രവർത്തിക്കുക. 3000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് ഷവോമിയുടെ റെഡ്മി ഗോ.

അനുബന്ധ വാര്‍ത്തകള്‍

Next Article